മയക്കുമരുന്ന് ലഹരിയില്‍ യുവാവ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുമായി കടന്നു,ഹെല്‍മെറ്റ് വച്ച് ബസോടിച്ചുപോകുന്നത് കണ്ട് ജനം അന്തംവിട്ടു

Advertisement

തൃശൂര്‍. മയക്കുമരുന്ന് ലഹരിയില്‍ കൊരട്ടിയിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സുമായി കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി- കറുകുറ്റി പുത്തന്‍പുരയ്ക്കല്‍
റിധിന്‍ ബേബി(25) യെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസ് ഇയാള്‍ കള്ളത്താക്കോലിട്ട് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.
ഇതിന് ശേഷം വാഹനവുമായി കടന്നു. ഓടിക്കുന്നവഴിയില്‍ പലയിടത്തും തട്ടി ബസിന് തകരാറുണ്ടായി. മാരക ലഹരി ഉപയോഗിച്ചിരുന്ന നിധിന്‍ ഹെല്‍മറ്റ് ധരിച്ചാണ് ബസ് ഓടിച്ചിരുന്നത്.

അങ്കമാലിയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കൊരട്ടിയിലെത്തിയത്.
ബൈക്ക് കൊരട്ടിയില്‍ ഉപേക്ഷിച്ച ശേഷമാണ് ബസുമായി കടന്നത്. നേരത്തെയും നിരവധി ബൈക്ക് മോഷണം നടത്തിയ ആളാണ് നിധിനെന്ന് പൊലീസ്
വ്യക്തമാക്കി.എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം
ഉള്‍പ്പടെ പതിനൊന്ന് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

1 COMMENT

  1. ഏതായാലും പിടിച്ചതു് നന്നായി. ഇല്ലായിരുന്നെങ്കിൽ അടുത്തതു് ബസ് ഉപേക്ഷിച്ചിട്ട് plane എടുത്തോണ്ടു പോകുമായിരുന്നു.😂

Comments are closed.