മുണ്ടക്കയം ബീവറേജസ് ഔട്ട് ലെറ്റിൽ മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Advertisement

കോട്ടയം. മുണ്ടക്കയം ബീവറേജസ് ഔട്ട് ലെറ്റിൽ മോഷണം. സിസിടി ദൃശ്യങ്ങൾ പുറത്ത്. ഗോഡൗണിനുള്ളില്‍ കടന്ന രണ്ടുപേര്‍ മുഖം തുണികെട്ടി മറച്ചാണ് പെട്ടികള്‍ക്കിടയില്‍ തിരയുന്നത്.

നിരവധി മദ്യ കുപ്പികൾ കവർന്നു.പണം നഷ്ടമായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പണംകിട്ടാത്തതിനാല്‍ കുപ്പികളുമായി പോയെന്നാണ് കരുതുന്നത്.

ഗോഡൗണിൽ നിന്നുമാണ് മദ്യം മോഷണം പോയത്. മുണ്ടക്കയം പോലീസ് അന്വേഷണം തുടങ്ങി.