മാരകമയക്കുമരുന്നുമായി യുവാവ് കോതമംഗലത്തു പിടിയിൽ

Advertisement

കോതമംഗലം. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ പണിക്കരുകുടി വീട്ടിൽ ആഷിഖ് (22)ഉദ്ദേശം ഒരു ഗ്രാം മാരകമയക്കുമരുന്ന് ആയ എംഡിഎംഎ യുമായി പിടിയിലായത്…
ഓണത്തിടനുബന്ധിച്ചു നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് ഇയാൾ പിടിയിലായത്.

ഇയാൾ എംഡിഎംഎ പെരുമ്പാവൂർ ഭാഗത്ത് നിന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നതിനിടെ ആണ് പിടിയിലായത്. അര ഗ്രാമിനു മുകളിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്… കൂടെ ഉണ്ടായിരുന്നവരെ പറ്റി സുചന ലഭിച്ചിട്ടുണ്ട്.. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും അറസ്റ്റും ഉണ്ടാകും.. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം po നിയാസ്, സിദ്ധിക്ക്, സിഇഒ മാരായ ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ റെയിഡിന് നേതൃത്വം നൽകി