വിവാഹ വീട്ടിൽ മോഷണം, 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി

Advertisement

കോഴിക്കോട്. വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി.
വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിന് വേണ്ടി വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച് വെച്ച സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക്
ശേഷമാണ് ആഭരണങ്ങൾ നഷ്ടമായ വിവരം വീട്ടുകാർ അറിയുന്നത്. വളയം എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ അതിഥികൾക്ക് ആഭരണങ്ങൾ കാണിച്ച് കൊടുത്തിരുന്നു.

Advertisement