തിരുവനന്തപുരം: തന്നെ അനധികൃതമായി സ്ഥലം മാറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബലാത്സംഗ അതിജീവിതയുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ജഡ്ജി ആണ് എസ് കൃഷ്ണകുമാര്‍.
എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കൃഷ്ണകുമാറിനെ വിവാദത്തിലാക്കിയത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്തെ ലേബര്‍ കോടതിയിലേക്ക് പ്രിസൈഡിംഗ് ഓഫീസറായി സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇനിയും പുതിയ തസ്തികയില്‍ ചുമതല ഏറ്റെടുത്തിട്ടില്ല.