തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്ഷന് വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെന്ഷന് വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വിതരണം ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ, പെന്ഷന് വിതരണം നിലച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സഹകരണ വകുപ്പുമായുള്ള വിഷയങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കിയിരുന്നില്ല. ഈ പെന്ഷന് വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ പതിവില്‍ കൂടുതല്‍ പേര് പണം വാങ്ങാന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെന്ഷന് വിതരണം നിലച്ചത്. സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്ഷന് നല്‍കുന്നതിലെ സാങ്കേതിക പ്രശ്നമാണ് ഇതിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.