പാലക്കാട്: പതിനഞ്ചുവയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 90 കാരന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരിമ്പസ്വദേശി പരുക്കൻ ചോലച്ചിറയിൽവീട്ടിൽ കോര കുര്യനാണ് പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷവിധിച്ചത്.
2020-ലാണ് കേസിനാസ്പദ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ കോടതിയിൽ ഹാജരായി. കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.
എട്ടു രേഖകൾ ഹാജരാക്കി. കേസ് രജിസ്റ്റർചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്.