കൊച്ചി: മാർക്കറ്റ് ഫെഡ് എംഡി എസ്.കെ. സനിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
മാർക്കറ്റ് ഫെഡ് എംഡി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണമെന്ന ചട്ടം ലംഘിച്ചുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. നിയമന വിഷയത്തിൽ ഇടപെടാൻ നേരത്തെ സിംഗിൾ ബെഞ്ച് തയാറായിരുന്നില്ല