കായംകുളം – എറണാകുളം എക്സ്പ്രസ് പ്രതിദിന സർവീസ് നാളെ മുതൽ

Advertisement


പത്തനംതിട്ട: കായംകുളം – എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സർവീസ് നാളെ മുതൽ ആരംഭിക്കും.

കായംകുളത്തു നിന്നു ഉച്ചയ്ക്കു മൂന്നിനു പുറപ്പെടുന്ന ട്രെയിൻ (16310) വൈകീട്ട് 5.50ന് എറണാകുളത്ത് എത്തും. ചെങ്ങന്നൂർ-3.20, തിരുവല്ല-3.31, ചങ്ങനാശേരി-3.41, കോട്ടയം-4.00, പിറവം റോഡ്-4.35 എന്നിങ്ങനെയാണു ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയം.

എറണാകുളത്തു നിന്നുള്ള സർവീസ് (16309) ദിവസവും രാവിലെ 8.45ന് പുറപ്പെട്ടു 11.40ന് കായംകുളത്ത് എത്തും. പിറവം-9.19, കോട്ടയം-9.52, ചങ്ങനാശേരി-10.15, തിരുവല്ല-10.25, ചെങ്ങന്നൂർ-10.36 എന്നിങ്ങനെയാണു സമയക്രമം.

കുറുപ്പന്തറ – ചിങ്ങവനം രണ്ടാം റെയിൽ പാത രാജ്യത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യും. മെമു റേക്ക് ഉപയോഗിച്ചാണു എക്സ്പ്രസ് സർവീസ് നടത്തുക.