കിടപ്പ് രോഗികൾക്ക് ബെഡ് ഷീറ്റ് വിതരണം ചെയ്ത് വേങ്ങ വിദ്യാരംഭം സ്ക്കൂളിൻ്റെ ഓണാഘോഷം

Advertisement

ശാസ്താംകോട്ട :വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ സമാഹരിച്ച ബെഡ് ഷീറ്റുകൾ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ 55 കിടപ്പു രോഗികൾക്കും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 110 കിടപ്പു രോഗികൾക്കും വിതരണം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി സ്കൂൾ വൈസ് ചെയർമാൻ സുബൈർക്കുട്ടിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി.എം സെയ്ദ് സ്കൂൾ പി.റ്റി. എ പ്രസിഡന്റ് കുറ്റിയിൽ നിസാമിൽ നിന്നും ഏറ്റുവാങ്ങി.
സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽ കുമാർ , മൈനാഗപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ , വാർഡ് മെംബർ റാഫിയ, ഡോ. ബൈജു , ഡോ. അനൂപ്, സ്കൂൾ ചെയർമാൻ എ.എ. റഷീദ് ,സീനിയർ പ്രിൻസിപ്പാൾ റ്റി.കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പാൾ
യാസീർഖാൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ മഹേശ്വരി എസ് നന്ദി രേഖപ്പെടുത്തി. പോഗ്രാം കോ-ഓർഡിനേറ്റേഴ്സ് കിരൺ ക്രിസ്റ്റഫർ , മുഹമ്മദ് സാലിം , സുബി , സ്റ്റാഫ് സെക്രട്ടറി ദീപ, പി.റ്റി.എ സെക്രട്ടറി പ്രിയാ മനേഷ്, സ്കൂൾ ഹെഡ് ബോയ് അവിനാഷ് ഷങ്കർ , ഹെഡ് ഗേൾ സഫ സൈനൂൾ എന്നിവർ നേതൃത്വം നൽകി.