സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ

Advertisement

തിരുവനന്തപുരം: ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചതായി മെഡിക്കൽ സർവീസസ് കോർപറേഷൻ. അടിയന്തര സാഹചര്യം പരി​ഗണിച്ചാണ്‌ ​ ഇത്തരത്തിൽ വാക്സിൻ എത്തിച്ചത്.

വാക്സിൻ വിതരണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളിയാണ് കോർപറേഷന്റെ വിശദീകരണം. മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് എംഡി എസ്. ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. 

വിതരണം ചെയ്യുന്ന വിൻസ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിൻ ആന്റിറാബീസ് വാക്സിൻ ഇതുവരെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. പേ വിഷബാധ വാക്സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷങ്ങളിലും പരിശോധനയിൽ  ഇത്തരത്തിലുള്ള ഇളവുകൾ നൽകിയതായും എംഡിയുടെ റിപ്പോർട്ടിൽ ഉണ്ട്.