ഒന്നിച്ചുളള നാൽപത്തിമൂന്ന് വർഷങ്ങൾ; വിവാഹ വാർഷിക പോസ്റ്റ് പങ്കുവെച്ച്‌ മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: നാൽപത്തി മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.

ഇരുവരും ഒന്നിച്ചുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാർഷിക വിവരം അറിയിച്ചത്.

ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിനു കീഴെ ആശംസകളുമായെത്തിയത്.

1979 സെപ്റ്റംബർ രണ്ടിന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ.