പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്; നാളെ വ‌രെ അപേക്ഷിക്കാം

Advertisement

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് നാളെ വരെ അപേക്ഷ സമർപ്പിക്കാം.

50,836 സീറ്റുകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇനി ബാക്കിയുള്ളത്. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് നാളെ വരെ ഓൺലൈനായി അപേക്ഷ പുതുക്കി നൽകാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണനലഭിക്കും. അപേക്ഷകളിലെ പിഴവുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. സാങ്കേതികസഹായവും മറ്റും ഹെൽപ്പ് ഡെസ്‌കുകളിലൂടെ നൽകാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.

നിലവിൽ 3,27,779 പേരാണ് മെറിറ്റിലും വിവിധ ക്വോട്ടകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പ്രവേശനം നേടിയത്. ബാക്കിയുള്ള അരലക്ഷത്തിലേറെ സീറ്റുകൾ കൂടിയാകുന്നതോടെ അർഹരായവർക്കെല്ലാം പ്രവേശനം നൽകാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.