പോക്കുവരവിന് കൈക്കൂലി, ഇനി വരവില്ല വില്ലേജ് ഓഫീസറുടെ മാനം പോക്കായി

Advertisement

കോട്ടയം. പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വില്ലേജ് ഓഫീസറെ നിരീക്ഷിച്ചു വന്ന വിജിലിലൻസ് തന്ത്രപൂർവ്വമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പട്ടയമായി ലഭിച്ച ഭൂമി പോക്കുവരവ് ചെയ്തു ലഭിക്കുന്നതിനായി മാസങ്ങൾക്ക് മുമ്പാണ് ആനിക്കാട് സ്വദേശി വില്ലേജ് ഓഫീസിലെത്തുന്നത്. വില്ലേജ് ഓഫീസറായ ജേക്കബ് തോമസിനെ ഇത് സംബന്ധിച്ച അപേക്ഷയും നൽകി. എന്നാൽ ഒരു മാസത്തോളം കാലം
ഭൂമി പോക്കുവരവിൻ്റെ പേരിൽ വില്ലേജ് ഓഫീസറെ സമീപിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഇത് തടസപ്പെടുത്തി. അപേക്ഷകനായ ആനിക്കാട് സ്വദേശി മാസങ്ങളായി ഓഫീസിൽ കയറി ഇറങ്ങി. എന്നിട്ടും നടപടി ഉണ്ടായില്ല. ഒടുവിലാണ് കാര്യം നടക്കണമെങ്കിൽ 15,000 രൂപ വേണമെന്ന് വില്ലേജ് ഓഫീസർ അപേക്ഷകനോട് ആവശ്യപ്പെട്ടത്. എത്രയും വേഗം പണം തന്നാൽ എത്രയും വേഗം നടപടി ആക്കാം എന്നായിരുന്നു വില്ലേജ് ഓഫീസറുടെ ഡിമാൻഡ്.


ഇതേ തുടർന്നാണ് അപേക്ഷകൻ കോട്ടയത്തെ വിജിലൻസ് എസ്പി വിനോദ് കുമാറിന് പരാതി നൽകുന്നത്. തുടർന്ന് ദിവസങ്ങളോളം വിജിലൻസ് സംഘം ജേക്കബ് തോമസിനെ നിരീക്ഷിച്ചു. ഇതിനിടയിൽ വില്ലേജ് ഓഫീസർ ജേക്കബ് തോമസ് കൈക്കൂലി എത്തിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടു.

വിജിലൻസ് നൽകിയ ഫീനോഫ്തലിൻ പുരട്ടിയ നോട്ടുകെട്ടുകളായിരുന്നു കൈമാറി. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾക്കെ ഓഫീസർക്കെതിരെ പരാതികൾ വ്യാപകമായിരുന്നതിനാൽ വിജിലൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഡിവൈഎസ്പി വി.ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവുമാണ് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.