കോഴിക്കോടിന്‍റെ മനം നിറഞ്ഞ്’ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’

Advertisement

കോഴിക്കോട്. കലയ്ക്ക് കണ്ണ് കാതും നല്‍കിയ നഗരമാണ് കോഴിക്കോട്, നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെട്ട ഒരുകെട്ട കാലത്തിനുശേഷം ഇവിടെ നാടക വേദികൾ സജീവമാകുന്നു. കുടിയേറ്റക്കാരന്‍റെ ജീവിതവും ജീവിതത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ വിധേയത്വവും വരച്ചുകാട്ടുന്ന ‘ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. കോഴിക്കോട് നാടക പ്രവർത്തക സംഘമാണ് പ്രദർശനം സംഘടിപ്പിച്ചത്.

ഭാസ്ക്കരപട്ടേലരും തൊമ്മിയും വേദി മാത്രമല്ല സദസിന്‍റെ മനസുമാണ് കീഴടക്കിയത്.ഇനിയൊരു ഉയിര്‍പ്പില്ലേ എന്ന ചോദ്യമുന്നയിച്ച കോവിഡ് കാലത്തെ ആശങ്കകൾക്ക് വിരാമമിട്ട് നാടകങ്ങൾ അരങ്ങ് കൊട്ടിക്കേറുകയാണ്.

ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും
എന്ന സക്കറിയയുടെ നോവലിനെ ആസ്പദമാക്കി അടൂർ ഗോപാല കൃഷ്ണൻ തിരനാടകമൊരുക്കി സംവിധാനം ചെയ്ത വിധേയൻ സിനിമയിലൂടെ ഈ കഥാപാത്രങ്ങൾ മലയാളികൾക്ക് പരിചിതമാണ്. നാടകം സുവീരനാണ് സംവിധാനം ചെയ്തത്.

കോഴിക്കോട് നാടക പ്രവർത്തക സംഘംമാണ് പരിപാടി സംഘടിപ്പിച്ചത്. നാടകം കളിക്കാൻ കോഴിക്കോട് ഒരു സ്ഥിരം വേദി വേണമെന്ന ആവശ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ ഇനി കണ്ണു തുറക്കണം.

Advertisement