വയോധികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം. പൗഡിക്കോണത്ത് വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തിൽ വാടകയ്ക്കു താമസിക്കുന്ന വിജയമ്മയെ (80) ആണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്

റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു വിജയമ്മ. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശരീരത്തിലും,മുഖത്തും പരിക്കുകളുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചു