വയനാട്. മാനന്തവാടിയിൽ താമരക്കുളത്തിൽ വീണ് കുഞ്ഞ് മരിച്ചു. ഹാഷിം – ഷഹന ദമ്പതികളുടെ മകളായ
രണ്ടര വയസുകാരി ഷഹദ ഫാത്തിമയാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ
കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനോട്
ചേർന്നുള്ള താമരകുളത്തിൽ ഷഹദയെ
അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.