ട്രെയിനിൽനിന്നു വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്

Advertisement

പാലക്കാട്: ട്രെയിനിൽ നിന്ന് വീണ് അമ്മയ്ക്കും മകൾക്കം പരിക്ക്. എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോൾ, മകൾ ജോൻസി പോൾ എന്നിവർക്കാണ് പരിക്കേറ്റത്.
ട്രെയിൻ നിർത്തുന്നതിന് മുൻപ് മകൾ ചാടിയിറങ്ങിയത് കണ്ട് അമ്മയും ഇറങ്ങാൻ ശ്രമിച്ചതാണ് അപകട കാരണം.

ബിജി പോളിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

Advertisement