24 മണിക്കൂറും പാൽ തരാൻ മിൽക്ക് എ ടി എം റെഡി

Advertisement

കോട്ടയം . നിരന്തരം പ്രതിസന്ധി നേരിടുന്ന ക്ഷീരമേഖലയിൽ ക്ഷീരമേഖലയിൽ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് അരിപ്പറമ്പിലെ ക്ഷീര സഹകരണ സംഘം. പണം നൽകിയാൽ 24 മണിക്കൂറും പാൽ തരുന്ന മെഷീൻ എന്ന വ്യത്യസ്തമായ വികസനമാതൃകയാണ് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം വിജയകരമാക്കിയിരിക്കുന്നത്




ഉൽപാദകനും ഉപഭോക്താവിനും ഗുണകരമായ ഒരു വികസന മാതൃക എങ്ങനെ വിജയകരമാക്കാം എന്നാണ് അരീപ്പറമ്പ് മോഡൽ ക്ഷീരവികസനം കാണിക്കുന്നത്.
2022 മാർച്ച് 27 നാണ് ജില്ലയിലെ ആദ്യത്തെ മിൽക്ക് വെൻഡിംങ്ങ് മെഷീൻ
അരിപ്പറമ്പിലെ ക്ഷീര സഹകരണ സംഘo സ്ഥാപിച്ചത്.
സൊസൈറ്റികളിൽ ക്യൂ നിൽക്കാതെ തന്നെ സുലഭമായി പാൽ ഉപഭോക്തക്കളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിൽക്ക് എ.ടി എം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.


ഒരു ലിറ്റർ പാലിന് 50 രൂപയാണ് നിരക്ക്.
നാലര ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ആവശ്യമുള്ള പാൽ ഉപഭോക്താക്കൾക്ക് എടുക്കാം.
100 മുതൽ 125 ലിറ്റർ പാൽ ഒരു ദിവസം വിറ്റഴിക്കപ്പെടുന്നുണ്ട്. പാലിന് 24 മണിക്കൂർ സമയപരിധിയുണ്ട്. 300 ലിറ്ററോളം പാൽ ഈ മെഷീനിൽ ശേഖരിക്കാം.
ബിൽ അടയ്ക്കാനായി ഗൂഗിൾ പേ സംവിധാനവും ഉണ്ട്.
വിജയകരമായ ഈ മിൽമ എ.ടി എം. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് ഇവർ. വാർത്ത അറിഞ്ഞ് നിരവധി ക്ഷീര സംഘങ്ങൾ ഇതിന്റെ സാധ്യത ആരായുന്നുണ്ട്.