തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും പുലികളിയാവേശം. തൃശ്ശൂര്‍ സ്വരാജ് റൌണ്ടിലേക്ക് പുലികളി സംഘങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും എത്തി. പുലികളിക്ക് സാക്ഷ്യം വഹിക്കാന്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനക്കൂട്ടമാണ് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. അഞ്ച് ദേശങ്ങളില്‍ നിന്നായി പുറപ്പെട്ട് വരുന്ന 250-ഓളം പുലികളാണ് വൈകിട്ടോടെ തേക്കിന്‍കാട് മൈതാനിക്ക് ചുറ്റും വര്‍ണപ്പൂരം തീര്‍ക്കുന്നത്. വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നീ ദേശങ്ങളാണ് സംഘം തിരിഞ്ഞ് പുലികളിക്ക് ഇറങ്ങിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദു:ഖാചരണം ഇന്ന് നടക്കുന്നതിനാല്‍ പരിപാടിക്ക് ഔദ്യോഗികമായ പങ്കാളിത്തമില്ല.