പൊലീസ് ആദ്യമൊന്നുവിഷമിച്ചു,പിടിച്ചത് പൊന്മുട്ടയിടുന്ന മുസ്തഫയെ

Advertisement

മലപ്പുറം: പൊലീസ് പിടിച്ചത് പൊന്മുട്ടയിടുന്ന മുസ്തഫയെ.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളെ പിടിച്ച പൊലീസ് ആദ്യമൊന്നുവിഷമിച്ചു.പരിശോധനയില്‍ വാഹനത്തിലോ ബാഗേജിലോ സ്വര്‍ണമില്ല,ആള്‍ കൂള്‍ കൂള്‍. മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍ നിന്നാണ് പോലീസ് സ്വര്‍ണം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധിച്ച് പുറത്തേക്ക് വിട്ടിരുന്നു. എന്നാല്‍, പുറത്തിറങ്ങിയ മുസ്തഫയെ കാത്ത് പോലീസ് നില്‍പ്പുണ്ടായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. കസ്റ്റഡിയില്‍ എടുത്ത മുസ്തഫയെ പോലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ മുസ്തഫ ഒന്നും സമ്മതിച്ചില്ല. സ്വര്‍ണം കയ്യിലുള്ള വിവരം ഇയാള്‍ മറച്ചുവെച്ചു. ശരീരവും ബാഗും മുഴുവന്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ മുട്ടകണ്ടത്. നാല് ക്യാപ്‌സൂള്‍ ആണ് കണ്ടെത്തിയത്. ഏകദേശം 4,359,826 രൂപ വില വരും ഈ സ്വര്‍ണത്തിന്. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്ണക്കടത്ത് കേസാണിത്.

Advertisement