കേരളത്തിൽ ആത്മഹത്യ നിരക്കിൽ വൻ വർദ്ധന

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ നിരക്കിൽ വൻ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്.

രാജ്യത്ത് പോണ്ടിച്ചേരിയാണ് ആത്മഹത്യ നിരക്കിൽ ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്, മൂന്നാ സ്ഥാനത്താണ് കേരളം. കേരളത്തിലെ അഞ്ച് വർഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017ൽ 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2018ൽ അത് 8237 ആയി. 2019 ൽ ഇത് 8556, 2020 8500, 2021 ൽ 9549 എന്നിങ്ങനെയാണ് കണക്ക്. 20 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്.

മൂന്ന് പുരുഷൻമാരിൽ ഒരു സ്ത്രീ എന്നാണ് കണക്ക്. അതായത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരാണ് എന്നർത്ഥം. ഇതിൽ തന്നെ വിവാഹിതരായ പുരുഷൻമാരാണ് ഏറ്റവും കൂടുതൽ അത്മഹത്യ ചെയ്യുന്നത്. സാമ്പത്തിക പ്രശ്‌നം, വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം, കുടുംബ പ്രശ്‌നം, കോവിഡിന് ശേഷമുള്ള ജീവിത രീതി എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

Advertisement