അട്ടപ്പാടി. ആൾക്കൂട്ടാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു.മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് ഗവർണർ പറഞ്ഞു
അട്ടപ്പാടിയിലെത്തിയ ഗവർണർ ചിണ്ടക്കയിൽ താമസിക്കുന്ന മധുവിന്റെ അമ്മയെയും , സഹോദരിയെയും കണ്ടു.സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു
തങ്ങൾക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്നും , അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് വേതനം അനുവദിക്കാൻ ഇടപെടണമെന്നും ഗവർണ്ണറോട് മധുവിന്റെ കുടുംബം ആവശ്യപെട്ടു. വിശദമായ നിവേദനം സമർപ്പിക്കാൻ മധുവിന്റെ കുടുംബത്തോട് ഗവർണർ നിർദേശം നൽകി.