കൊച്ചി: സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുകളുണ്ടായിട്ടും നാല് പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം
പ്രതിപട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ആറ് കേസുകളാണ് സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.