കൊല്ലം: കൊല്ലത്ത് പിഎസ്‌സി ഫിസിക്കല്‍ ടെസ്റ്റിനിടെ റോപ്പില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. ഫയര്‍മാന്‍ ഡ്രൈവര്‍ ഫിസിക്കല്‍ ടെസ്റ്റിനിടെയാണ് ഉദ്യോഗാര്‍ത്ഥിക്ക് തലയ്ക്കും നടുവിനും പരിക്കേറ്റത്. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കായിക ക്ഷമത പരിശോധനയ്ക്കിടെയാണ് അപകടം ഉണ്ടായത്. കായികക്ഷമത തെളിയിക്കാന്‍ കയറില്‍ പിടിച്ച് കയറുന്നതിനിടെ (റോപ് ക്ലൈംബിങ്) പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ ഉദ്യോഗാര്‍ഥിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കായിക ക്ഷമതാ പരിശോധന പിഎസ്‌സി നടത്തിയത് എന്നാണ് ആക്ഷേപം. ഇന്റര്‍ലോക്ക് ചെയ്ത തറയില്‍ നിലത്ത് വീണാല്‍ പരിക്കേല്‍ക്കാതെയിരിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. കൈബലം പരിശോധിക്കാനുള്ള ചിന്നിംഗിനും വേണ്ട സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ലോങ് ജമ്പിനായി ഒരുക്കിയ ട്രാക്ക് തകര്‍ന്നതായിരുന്നുവെനും ആരോപണമുണ്ട്. പരിക്കേറ്റ ഉദ്യോഗാര്‍ഥിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തത് ചോദ്യം ചെയ്ത ഫിസിക്കല്‍ ട്രെയ്‌നര്‍മാരോട് ഉദ്യോഗസ്ഥര്‍ കയര്‍ത്തെന്നും പരാതിയുണ്ട്. ടെസ്റ്റിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.