എച്ചിപ്പാറയിൽ പേ വിഷബാധയെ തുടർന്ന് അക്രമാസക്തയായ പശുവിനെ വെടിവെച്ചു കൊന്നു

Advertisement

എച്ചിപ്പാറ:
എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞുനടക്കുകയായിരുന്നു
പോലീസ്, വനം, വെറ്ററിനറി വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചു. തുടർന്ന് വെടിവെക്കാൻ ലൈസൻസുള്ള ആളെ എത്തിച്ച് പശുവിനെ വെടിവെക്കുകയായിരുന്നു.