12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി: കെഎസ്ആർടിസിയിൽ ഒക്ടോബർ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

Advertisement


തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ഒക്ടോബർ 1 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അറിയിച്ചു. പണിമുടക്കിന് കെഎസ്ആർടിസി എംഡിക്ക് സംഗടന നോട്ടീസ് നൽകി. ഇരുപതാം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ എഐടിയുസി പ്രതിഷേധ സമരവും നടത്തും

സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാകാത്തത് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കെഎസ്ആർടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.