കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Advertisement

പാലക്കാട്. എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മേച്ചേരിപ്പാടം സ്വദേശി വിനീത് ആണ് ബുധനാഴ്ച രാത്രിയോടെ ഷോക്കേറ്റ് മരിച്ചത്.കുന്നുകാട് സ്വദേശി ചിന്നരാജ്,ശേഖരന്‍, ദൈവസഹായം എന്നിവരാണ് അറസ്റ്റിലായത്.കാട്ടുപന്നിയെ പിടികൂടാന്‍ വെച്ച കെണിയെന്നാണ് നിഗമനം


ഇന്നലെ രാവിലെയാണ് പ്രതികളിലൊരാളായ ദൈവസഹായം കസബ പൊലീസ് സ്റ്റേഷനിലെത്തി യുവാവ് ഷോക്കേറ്റ് മരിച്ച കാര്യം പൊലീസിനെ അറിയിക്കുന്നത്.കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയില്‍ വിനീത് അകപ്പെട്ടുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പൊലീസെത്തുമ്പോള്‍ കൃഷിയിടത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞദിവസം സമാനരീതിയില്‍ ഷോക്കേറ്റ് മുണ്ടൂരില്‍ കാട്ടാന ചരിഞ്ഞിരുന്നു