വയനാട്.സിപിഐ വയനാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ വിജയൻ ചെറുകര ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും. നിലവിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ഇ.ജെ.ബാബു സെക്രട്ടറിയാകാനാണ് സാധ്യത. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറിയായ സി.എസ്.സ്റ്റാന്‍ലിയും പാർട്ടി പരിഗണന പട്ടികയിൽ ഉള്ളയാളാണ്.
എന്നാൽ സംസ്ഥാന പ്രതിനിധി അവതരിപ്പിക്കുന്ന ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ പാനല്‍ അതേപടി അംഗീകരിക്കാനാണ് സാധ്യത. വൈകിട്ട് നാലിന് പുതിയ ജില്ലാ കൗണ്‍സിനെ തെരഞ്ഞെടുക്കും. ഇതിനു ശേഷം ജില്ലാ സെക്രട്ടറിയെ പ്രഖ്യാപിക്കും. നിലവില്‍ 21 അംഗങ്ങളാണ് ജില്ലാ കൗണ്‍സിലിൽ ഉള്ളത്. പുതിയ കൗണ്‍സിലില്‍ 23 അംഗങ്ങള്‍ ഉണ്ടാകും. പ്രായമടക്കം പരിഗണിച്ച് നിലവിലെ അംഗങ്ങളില്‍ ചിലരെ ഒഴിവാക്കും.