കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു

Advertisement

കൊല്ലം: കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തുവന്നു. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്.

വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളിൽ തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടർന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നൽസ് എന്ന ആശയവുമായി പാലക്കാട് ന​ഗരസഭ രം​ഗത്ത് എത്തിയിരിക്കുന്നത്.

Advertisement