കോട്ടയം: കോട്ടയത്ത് വീട്ടിനുള്ളിൽ അമ്മയുടെയും മകൻറെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.
രാജമ്മയുടെയും സുഭാഷിൻറെയും മൃതദേഹങ്ങൾ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. തുടർന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.