പൂജാ ബമ്പർ ഒന്നാം സമ്മാനം 5 കോടിയിൽ നിന്നും 10 കോടിയാക്കി

Advertisement

തിരുവനന്തപുരം: ഓണം ബമ്പർ വൻ വിജയമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ. ടിക്കറ്റ് തുക കൂടിയിട്ടും ജനങ്ങൾ സഹകരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക ടിക്കറ്റ് ഉടമയ്ക്ക് കൈമാറും. പൂജാ ബമ്പർ നാളെമുതൽ വിൽപ്പനയ്ക്ക് എത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
പൊതുവെ വലിയ സ്വീകാര്യതയാണ് ലോട്ടറിക്ക് കേരളത്തിലുള്ളത്. സാധാരണ ഒരുകോടിയോളം ടിക്കറ്റുകൾ കേരളത്തിൽ ദിവസേനെ വിറ്റ് പോകുന്നുണ്ട്. ഇത്രയും സ്വീകാര്യതയുള്ള മേഖലയിൽ കൂടുതൽ സമ്മാനങ്ങൾ അർഹിക്കുന്നു. സമ്മാനത്തുകയും എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

12 കോടിപതികളാണ് ഇന്നത്തെ നറുക്കെടുപ്പിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്. ഇതിന്റെ മുഴുവൻ പ്രചോദനം ജനങ്ങൾക്കുള്ള സ്വീകാര്യതയാണ്. ഓണം ബമ്പർ ഏതൊരു മലയാളിയും എടുക്കാൻ ആഗ്രഹിക്കുന്നതാണ് വില വർധിക്കുമ്പോഴും എല്ലാ ജനങ്ങളും ടിക്കറ്റ് എടുത്തു. പൂജാബമ്പർ ഒന്നാം സമ്മാനം അഞ്ച് കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി.നാളെ മുതൽ മാർക്കറ്റിലെത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.

Advertisement