സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ 12 വയസ്സുകാരന് പീഡനം

Advertisement

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ 12 വയസ്സുകാരനു പീഡനം. സീനിയർ വിദ്യാർഥികളാണു പീഡിപ്പിച്ചത്.

പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. മാതാവിന്റെ സഹോദരിയോടാണു കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇന്നു രാവിലെ തിരുവല്ല പൊലീസിൽ പരാതി നൽകി. പരാതി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുമെന്ന് പൊലീസ് അറിയിച്ചു.