പത്തനംതിട്ട. കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വർഷം മുതൽ പ്രവേശനം തുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഡൽഹിയിൽ പറഞ്ഞു.
ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്കായി ഈ വർഷം 200 അധിക സീറ്റുകൾ സംസ്ഥാനത്തിന് ലഭിച്ചു. പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ടവ്യയുമായി വീണാ ജോർജ് ഇന്ന് ഡൽഹിയിൽ കൂടി കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് വീണാ ജോർജ് പറഞ്ഞു