കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Advertisement

കൽപ്പറ്റ: ഫുട്ബാൾ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിൽ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാൽ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവർ റാഷിദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രൊഫഷണൽ ഫുട്ബാൾ താരമായ റാഷിദിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബാൾ പരിശീലകൻ, റഫറി എന്നിവയിൽ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു. വയനാട്ടിൽ ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ് എന്നിവയിൽ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.