മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം: പിടിഎ കമ്മിറ്റി അംഗത്തിനെതിരെ കേസ്

Advertisement

കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. ബാലുശ്ശേരി കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് കുട്ടി. സംഭവത്തിൽ പ്രതിയായ സജിക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.