ഫാറ്റി ലിവര്‍,എന്താണിത് കേട്ടിട്ടുപോലുമില്ല, അറിഞ്ഞുവയ്ക്കണം ഈ വില്ലനെ

Advertisement

വേറേ ചില പ്രശ്നങ്ങള്‍ ഒന്നു നോക്കിയേക്കാമെന്നു കരുതി ചുമ്മാ വയറിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തിയതാണ് റിസള്‍ട്ട് വന്നപ്പോൾ ഫാറ്റി ലിവർ, എന്താണിത് കേട്ടിട്ടുപോലുമില്ല, ആരോടു ചോദിക്കും ഇന്ന് പലരുടെയും സ്ഥിതി ഇതാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ ഗുരുതരമായ ആരോഗ്യപ്രശ്നമല്ലെന്നാണ് ഇതു വരെ കരുതിയിരുന്നത്. എന്നാൽ ഗുരുതര കരൾ രോഗങ്ങളായ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ പ്രശ്ന ങ്ങൾ ഇപ്പോൾ ഫാറ്റി ലിവർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നു. ജീവിതശൈലിയിലും ഭക്ഷണ രീതികളി ലും മാറ്റങ്ങൾ വരുത്തി ഫാറ്റി ലിവറിനെ പ്രതിരോധിക്കേ ണ്ടതുണ്ട്.

ലക്ഷണമില്ലാത്ത രോഗം

ഫാറ്റി ലിവർ സാധാരണയായി ലക്ഷണ ങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛിക മായി നടത്തുന്ന സ്കാനിങ് പരിശോധ നയിലായിരിക്കും കരൾ വീക്കമുണ്ടെന്ന് കണ്ടെത്തുന്നത് ചിലരിൽ വയറിന്റെ വല തു ഭാഗത്തായി അസ്വസ്ഥതകൾ ഉണ്ടാ കാറുണ്ട് ഫാറ്റി ലിവറിന്റെ അടുത്ത സ്റ്റേജ് ആയ ഹെപ്പറ്റൈറ്റിസിലേക്ക് പുരോഗമി ക്കുമ്പോൾ വിശപ്പില്ലായ്മ, ഓക്കാനം, വയ റുവേദന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാ കാം. സിറോസിസ് പോലെയുള്ള ഗുരുതരാവസ്ഥയിലെ ത്തുമ്പോൾ കരൾ പരാജയത്തിന്റെ ലക്ഷണങ്ങളായ കാ ലിൽ നീര്, മഞ്ഞപ്പിത്തം, വയറ്റിൽ വെള്ളം കെട്ടി വീർക്കു ക തുടങ്ങിയവ പ്രകടമാകാം. ഫാറ്റി ലിവറിൽ നിന്ന് സിറോസിസിലേക്കുള്ള കാലദൈർഘ്യം 30-40 വർഷങ്ങളാ യിരുന്നത് ഇപ്പോൾ 20 വർഷമായി കുറഞ്ഞിരിക്കുന്നു.

ഫാറ്റി ലിവർ; കാരണങ്ങൾ

ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട വ്യായാമക്കുറവ്, അമിത ഭക്ഷണം, പൊണ്ണത്തടി, രക്താതി സമ്മർദം, ഉയർന്ന കൊളസ്ട്രോൾ

തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിനു കാരണമാകാം. പ്രമേഹവും ഇൻസുലിൻ പ്രതിരോധ വും ഫാറ്റി ലിവറിനുള്ള മറ്റൊരു പ്രധാന കാരണമാണ്. മ ദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റി ലിവർ രോഗത്തെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാ വിളിക്കുന്നത്. വേദനാസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ ദീർഘകാല ഉപയോഗം, ജനിതക കാരണ ങ്ങൾ എന്നിവയും ഫാറ്റി ലിവർ ഉണ്ടാക്കാം.

മറ്റു രോഗങ്ങൾ

ഫാറ്റി ലിവർ ഉള്ളവരിൽ രക്ത ധമനീ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത ഇവർക്കു കൂടുതലാണ്. ഫാറ്റി ലിവർ ഉള്ളവരിൽ കരളിലെ കാൻസറിനു പുറമെ പാൻക്രിയാസ്, വൻകുടൽ തുടങ്ങിയ അവയവങ്ങ ളിലും അർബുദ സാധ്യത കൂടുതലാണ്. പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം ഹൈപ്പർ ടെൻഷൻ എന്നിവ ചേർന്ന മെ റ്റബോളിക് സിൻഡ്രം ഫാറ്റി ലിവർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നു.

കരളിന്റെ ആരോഗ്യത്തിന്

കൃത്യമായ വ്യായാമം ശീലമാക്കി അമിത വണ്ണം ഒഴിവാക്കുക, നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്ക റിയും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കോള പോലെയുള്ള പാനീയങ്ങൾ, എണ്ണയിൽ പൊരി ച്ച വിഭവങ്ങൾ, റെഡ് മീറ്റ്, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

രാത്രി ഭക്ഷണം എട്ടു മണിക്ക് മുൻപ് കഴിക്കുക. ഹോട്ടൽ ഭക്ഷണം മാസത്തിൽ ഒന്നോ രണ്ടോ തവണ മതി.

Advertisement