കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയർന്ന് 4665 ആയി.
ഇന്നലെ പവന് 480 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വർധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽനിന്നാണ് സ്വർണ വില കുതിച്ചുയർന്നത്.