തിരുവനന്തപുരം.അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എഎസ്ഐ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.
ഉറൂബ് പി.റ്റി.എ പ്രസിഡന്റായ പോത്തൻകോട് എല്‍വിഎച്ച് സ്കൂളിന്റെ പി.റ്റി.എ വാട്ട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അധിക്ഷേപ പരാമർശം.ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടു സി.പി.ഐ.എം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് സിപിഐഎം
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.സ്പെഷ്യൽ
ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.