ഉണര്‍വുപോലെ പ്രധാനമായ ശരീരപ്രക്രിയയാണ് ഉറക്കം. ഏതു ജീവിക്കും ഏറ്റവും അനിവാര്യമായ കാര്യമാണ് ശരീരത്തിന്റെ പരിപൂര്‍ണ വിശ്രമാവസ്ഥയായ ഉറക്കം. എന്നിരുന്നാലും പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നമ്മളില്‍ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്.
ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം.
രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തില്‍ പിടിപെടാന്‍ ഇത് കാരണമാകാം. ഇത്തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ എപ്പോഴും ജലദോഷവും പനിയും വരാം. ക്ഷീണം തോന്നുന്നതും പെട്ടെന്ന് ജലദോഷവും പനിയും പിടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു കൊണ്ടാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്.
ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണിന്റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അമിതവണ്ണം ഭാവിയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്താം.
എന്തു കാര്യം ചെയ്യുമ്ബോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതും ഉറക്കക്കുറവ് കൊണ്ടുതന്നെയാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉറക്കം ലഭിക്കാത്തവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യത കൂടുതലാണ്. സ്ട്രെസ്സ് ഹോര്‍മോണുകളെ നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഉറക്കം പ്രധാനമാണ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിക്കും ഈ ഉറക്കം ഇല്ലായ്മയ്ക്ക് കാരണമാകാം.
പലപ്പോഴും രാത്രിയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം ഉറക്കം ഇല്ലായ്മയ്ക്ക് കാരണമാകും. അതിനാല്‍ രാത്രി കാലങ്ങളില്‍ ഫോണ്‍ ഉപയോഗവും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. ദിവസവും വ്യായാമം അല്ലെങ്കില്‍ യോഗ ചെയ്യുക. ഒപ്പം അനാവശ്യ ചിന്തകളും മാറ്റിവച്ച് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുക.