മുരിങ്ങയില സൂപ്പ് സൂപ്പറാണ്

Advertisement

മുരിങ്ങയില സൂപ്പ് ആരോഗ്യദായകമായ ഒരുഭക്ഷണ പദാര്‍ത്ഥമാണ്. കേരളീയരുടെഭക്ഷണത്തില്‍ ഇലക്കറികള്‍ കുറയുന്നു എന്നത് ഒരു ന്യൂനതയാണ്. അത് പരിഹരിക്കാന്‍ മുരിങ്ങയില വിഭവങ്ങള്‍ക്ക് കഴിയും

വൈറ്റമിൻ എ, സി, ഇ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമൃദ്ധമാണ് മുരിങ്ങയില. രക്തക്കുറവ് പരിഹരിക്കും. രക്താതിമർദം കുറയ്ക്കും.വെളിച്ചെണ്ണ നെയ്യ് – രണ്ട് ചെറിയ സ്പൂൺ 2. ജീരകം – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി,പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം ചതച്ചത് 4. ചുവന്നുള്ളി – ആറ് എട്ട്, അരിഞ്ഞത്

  1. തക്കാളി – ഒന്ന്, അരിഞ്ഞത്
  2. മുരിങ്ങയില – നാല് കപ്പ്
  3. വെള്ളം – ആറ് കപ്പ് 8. ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന് പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം മൂന്നാ മത്തെ ചേരുവ ചേർത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ ചു വന്നുള്ളി ചേർത്ത് വഴറ്റണം.

• തുടർന്ന് തക്കാളി ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റി യ ശേഷം മുരിങ്ങയില ചേർത്ത് നന്നായി ഇളക്കുക. വെള്ളം ചേർത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വേവിക്കു

ക. പാകത്തിന് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ചൂടോ

ടെ ഉപയോഗിക്കാം.