മൂന്നാറില്‍ ഭീതി പരത്തി കടുവ

Advertisement

മൂന്നാർ. നൈമാക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാൻ ആയില്ല. ഇന്ന് രാവിലെയും കടുവയെ പ്രദേശത്ത് കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. ഇന്നലെ കണ്ട അതേ സ്ഥലത്ത് തന്നെയാണ് ഇന്നും കടുവയെ കണ്ടത്.

വനം വകുപ്പ് കൂട് സ്ഥാപിച്ചതിനു ശേഷം ഇന്നലെ രാത്രി കടുവ എത്തിയ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നാട്ടുകാർ വീണ്ടും കടുവയെ കണ്ടത് ഇതേ സ്ഥലത്ത് തന്നെ. നൈമാക്കാട് പശുക്കളെ കടിച്ചു കൊന്ന കടുവ തന്നെ ആണോ ഇത് എന്നത് വനം വകുപ്പ് പരിശോധിക്കുകയാണ്. പകൽ സമയത്ത് വീണ്ടും കടുവയെ കണ്ടതോടെ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക വർധിച്ചു.

രണ്ടുദിവസംകൊണ്ട് പത്തു പശുക്കളെ കൊന്നു കടുവയെ പിടുകൂടാൻ ഊർജ്ജത ശ്രമമാണ് വനം വകുപ്പിന്റെ ഭാഗത്ത് നടക്കുന്നത്. കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം നടപടി ഉപേക്ഷിച്ചു.

കൂടുതൽ വിദഗ്ധ സംഘത്തെ വനംവകുപ്പ്, സ്ഥലത്തേക്ക് എത്തിക്കും. നാട്ടുകാരുടെ ആശങ്ക ഉടൻ പരിഹരിക്കാൻ ആകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.

Advertisement