നവരാത്രി ആഘോഷ നിറവില്‍ കൊല്ലൂർ ശ്രീ മൂകാംബിക

Advertisement

കൊല്ലൂര്‍ . നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം. മലയാളികൾ ഉൾപ്പടെ ഭക്തജന സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് ഇന്ന് മഹാനവമി ദർശനത്തിനായി. നാളെ വിജയ ദശമിയിൽ പതിനായിരക്കണക്കിന്കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.


ഭക്തിയുടെ നിറവിൽ
വൻ ഭക്തജന തിരക്കിലാണ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം . ഇന്ന് മഹാനവമി ദിനത്തിൽ പ്രത്യേക പൂജ തൊഴാൻ പുലർച്ചെ മുതൽ വലിയ തിരക്കായിരുന്നു. നവമിയും ദശമിയും തൊഴുതാൽ പുണ്യ മേറെയാണെന്നാണ് വിശ്വാസം. ധർമ്മാ ധർമ്മ യുദ്ധമാണിതിന്റെ ഐതീഹ്യം. നവരാതി കാലത്തെ ആദ്യ 8ദിനരാത്രം യുദ്ധം ചെയ്തു മുഖാസുരനെ വധിച്ച ദുർഗ ദേവി വിജയാഹ്ലാദത്തോടെ ലക്ഷ്മി ഭാവത്തിൽ ദർശനം നൽകുന്നത് മഹാ നവമി നാളിലാണ്. ക്ഷേത്രം തന്ത്രി ഡോ രാമചന്ദ് അടികയുടെ കാർമികത്വത്തിൽ മഹാ നവമി പൂജനടന്നു. തുടർന്ന് പുഷ്പ രഥത്തിലേറിയ ദേവിയുടെ തേരു വലിയാണ്.വിശ്വാസികൾക്ക് ആത്മ സമർപ്പണത്തിന്റെ നിമിഷങ്ങളായിരുന്നു അതു.

വിജയ ദശമി യുടെ ഭാഗമായുള്ള ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4മണിക്ക് ആരംഭിക്കും. കോവിഡ് പിന്നിട്ടുള്ള ആദ്യ നവരാത്രി ഉത്സവത്തിന് നിയന്ത്രിക്കാവുന്നതിലപ്പുറത്തെ തിരക്കാണ്.
അക്ഷര ദേവതയായ മൂകാംബിക സന്നിധിയിൽ ആദ്യക്ഷരം കുറിക്കാൻ ജനം കൂട്ടമായി എത്തികൊണ്ടിരിക്കുകയാണ്.

Advertisement