തിരുവനന്തപുരം : വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിരുന്നു.
വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറന്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചു . നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് മുതിർന്നവർ അടക്കം ആദ്യാക്ഷരം കുറിച്ചു.