കഴിഞ്ഞ ദിവസം അന്തരിച്ച പ്രവാസി ജുവലറി ഉടമ എം എം രാമചന്ദ്രൻ എന്ന അറ്റ്ലസ് രാമചന്ദ്രനെ മലയാളികൾക്ക് അങ്ങനെ മറക്കാനാകില്ല. മലയാളികൾ നെഞ്ചോട് ചേർത്ത് വച്ച ഒരാളായിരുന്നു അദ്ദേഹമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴും നിറയുന്ന അനുശോചന കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു.
അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം തന്നെയായിരുന്നു അഭിനയിച്ചത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നത് ആയിരുന്നു ഈ സ്ഥാപനത്തിന്റെ പരസ്യവാചകം. ഇദ്ദേഹം തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇങ്ങനെ പറഞ്ഞിരുന്നത്. അത് വലിയ രീതിയിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തു.
2015 ഓഗസ്റ്റ് 25നു ആയിരുന്നു അദ്ദേഹം ജയിലിൽ ആകുന്നത്. അദ്ദേഹത്തിന്റെ മകനും മരുമകളും കൂടി ജയിലിൽ ആയി. അങ്ങനെ നിയമപരമായ കാര്യങ്ങൾ എല്ലാം നോക്കി നടത്തേണ്ടത് അദ്ദേഹത്തിന്റെ ഭാര്യയുടെ ചുമതലയായി മാറി. നഷ്ടപ്പെട്ടുപോയ അദ്ദേഹത്തിന്റെ സാമ്രാജ്യം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു മലയാളികൾ എല്ലാവരും. ഇതിനിടെ ഏറെ അപ്രതീക്ഷിതമായിട്ടാണ് ഇദ്ദേഹത്തിന്റെ വിയോഗവാർത്ത വന്നത്.
മലയാളത്തിലെ ഒരു പിടി മികച്ച ചിത്രങ്ങൾ ഇദ്ദേഹമാണ് നിർമ്മിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നായിട്ടുള്ള വൈശാലി, ഇതിനുപുറമേ വാസ്തു ഹാരാ, ധനം, സുകൃതം എന്നീ സിനിമകളും ഇദ്ദേഹമാണ് നിർമ്മിച്ചത്.
വൈശാലി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ഒരു മോഹം ഉണ്ടായിരുന്നു. എന്നാൽ അതിനെ എം ടി വാസുദേവൻ നായർ ശക്തമായി എതിർത്തു.
രാമചന്ദ്രൻ ആദ്യമായി നിർമ്മിച്ച സിനിമ കൂടിയാണ് വൈശാലി. ഈ സിനിമയിൽ യേശുദാസ്, ജയചന്ദ്രൻ എന്നിവരുടെ പാട്ടുകൾ കൂടി ഉണ്ടാകണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പുരുഷ താരങ്ങളുടെ ശബ്ദം ഒന്നും സിനിമയിൽ വേണ്ട എന്നും സ്ത്രീ ശബ്ദത്തിൽ മാത്രം പാട്ടുകൾ മതി എന്നുമായിരുന്നു എം ടി വാസുദേവൻ നായർ വാശിപിടിച്ചത്. അറ്റ്ലസ് രാമചന്ദ്രൻ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ പണം മുടക്കി സിനിമ എടുക്കണോ, പാട്ട് റെക്കോർഡ് ചെയ്താൽ പോരേ എന്നായിരുന്നു എം ടി തിരിച്ചു ചോദിച്ചത്.. ഒരു സംഘഗാനത്തിൽ നാലു വരി വേണമെങ്കിൽ ഇവരെ കൊണ്ട് പഠിക്കാം എന്നായിരുന്നു എം ടി പറഞ്ഞത്. എന്നാൽ ഇതിന് അറ്റ്ലസ് രാമചന്ദ്രന് വലിയ താല്പര്യമില്ലായിരുന്നു.