മുൻ എം എൽ എ പി.ചാക്കോയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണം

Advertisement

തിരുവല്ല: കല്ലൂപ്പാറ, തിരുവല്ല എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ എംഎൽസി യായും എം എൽ എ യായും പ്രവർത്തിച്ച, കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന പരേതനായ പി ചാക്കോയ്ക്ക് തിരുവല്ലയിൽ ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന് അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻസിൻ്റെ (എ ഐ എൻ സി )മധ്യമേഖലാ സമ്മേളനം ഗവൺമെൻ്റിനോടാവശ്യപ്പെട്ടു.1978 മാർച്ച് 5 ന് അന്തരിച്ച അദ്ദേഹത്തിൻ്റെ ഓർമ്മ നിലനിർത്താൻ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്തത് തികഞ്ഞ അവഗണനയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കാട്ടൂക്കര എസ് എ എൽ പി എസ്സിൽ സംസ്ഥാന ട്രഷറർ ഡേവിഡ് പായിപ്പാടിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി മേജർ ജോൺ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡൻ്റ് റവ.പി.സി ജോസഫ്, പ്രമോഷണൽ സെക്രട്ടറി ജേക്കബ്ബ് ജോസഫ് ,പാസ്റ്റർ സാക്ക് ജോൺ തിരുവല്ല, കെ.എം ജെയിംസ് ചിങ്ങവനം, പി എം ജോഷ്വാ, പാസ്റ്റർ എം കെ മോഹനൻ മുണ്ടക്കയം, മേജർ കെ എസ് ദാസ്, മേജർ വി സി ജോൺ, ഷബാനാ പീറ്റർ എന്നിവർ പ്രസംഗിച്ചു.
മധ്യമേഖലാ ഭാരവാഹികളായി മേജർ കെ.എസ് ദാസ് (പ്രസി)
സജി മാത്യു പുതുപ്പറമ്പിൽ (ജനറൽ സെക്രട്ടറി) കെ.സി ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.