ഇരുപത്തെട്ടാം ഓണത്തോട് അനുബന്ധിച്ച് വില്‍പ്പനയ്ക്കായി തയാറാക്കിയ വാറ്റ് ചാരായവുമായി യുവാവ് പൊലീസ് പിടിയില്‍

Advertisement


ഓച്ചിറ: ഇരുപത്തെട്ടാം ഓണാഘോഷങ്ങളുടെ ഭാഗമായി വില്‍പ്പനയ്ക്കായി തയാറാക്കിയ വാറ്റ് ചാരായവുമായി യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയകുളങ്ങര സുമേഷ് ഭവനില്‍ സുമേഷ്(32) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ഓച്ചിറ വലിയകുളങ്ങരയിലും പരിസര പ്രദേശങ്ങളിലും ഡ്രൈഡേ മുന്‍കൂട്ടികണ്ട് വില്‍പ്പനയ്ക്കായി തയറാക്കിയ 20 ലിറ്റര്‍ വാറ്റ് ചാരായമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വലിയകുളങ്ങരയിലുള്ള ഇയാളുടെ വീട്ടില്‍ നിന്നുമാണ് ചാരായവും കോടയും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയത്. ഓച്ചിറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍ എയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ് എല്‍, ജിഎ എസ്‌ഐ ഹരികൃഷ്ണന്‍, സിപിഓമാരായ അനി, കനീഷ്, രാഹുല്‍, ശ്രീദേവി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement