തൃശൂര്‍.വടക്കാഞ്ചേരി അപകടം കൊണ്ടുപോയത് നാടിന് പ്രതീക്ഷയായ ഒരു കായിക താരത്തെ. ബാസ്കറ്റ് ബോള്‍ താരം രോഹിത് രാജ്(24) ആണ് വിധിയുടെ വലയില്‍ കുടുങ്ങിയത്. കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ നടന്ന അപകടമാണ് രോഹിതിന്‍റെ ജീവന്‍ കവര്‍ന്നത്.
കായിക മേഖലയില്‍ തന്‍റേതായ ഇടം കണ്ടെത്തുമ്പോഴും നാടിനെകൂടി ചേര്‍ത്തുപിടിച്ചു രോഹിത്. വൈകിയാണ് ബാസ്കറ്റ് ബോളിലേക്കെത്തിയതെങ്കിലും
ഒപ്പമുള്ളവരെ ഈ മേഖലയോടടുപ്പിക്കാന്‍ രോഹിത് ശ്രമങ്ങള്‍ നടത്തി. ബാസ്കറ്റ് ബോളില്‍ സംസ്ഥാന താരമായ സഹോദരി ലക്ഷ്മിയ്ക്ക് വഴിവിളക്കായിരുന്നു
ഈ ചെറുപ്പക്കാരന്‍. അധ്യാപികയായ അമ്മ ലതികയുടെയും അച്ഛന്‍ രവിയുടെയും പിന്തുണയിലാണ് രോഹിത് കായികരംഗത്തേക്ക് ചുവടുവയ്ച്ചത്
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചു. നാനാതുറയില്‍ നിന്നു
നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടിലായിരുന്നു സംസ്കാര ചടങ്ങുകള്‍..