വയനാട്. തലപ്പുഴ പുതിയിടത്ത് കിണറ്റിലകപ്പെട്ട പുലിയെ മയക്കുവെടിവച്ച് പുറത്തെടുക്കും. നോർത്ത് വയനാട് ഡിഎഫ്ഒ, ബേഗൂർ റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കിണറിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.
ഏറെ നേരം വെള്ളത്തിൽ കഴിയുന്നത് പുലിയുടെ ആരോഗ്യനിലയെ ബാധിക്കുമെന്നതിനാലാണ് വെള്ളം വറ്റിക്കുന്നത്. തലപ്പുഴ പൊലീസും സ്ഥലത്ത് എത്തി. വൈകുന്നേരത്തോടെ ബത്തേരിയില് നിന്നുള്ള ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടിവെച്ച ശേഷം പുറത്തെടുക്കാനാണ് തീരുമാനം. ഇന്ന് രാവിലെയാണ് പുലിയെ കിണറ്റില്‍ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്