നാല് ദിവസത്തിനു ശേഷം സ്വർണ വില കുറഞ്ഞു

Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയും രേഖപ്പെടുത്തി. ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം രാജ്യാന്തര സ്വർണ വില വീണ്ടും 1700 ഡോളറിൽ താഴെയെത്തിച്ചു. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ഈയാഴ്ച പുറത്ത് വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ചലനങ്ങൾ സ്വർണത്തിനും നിർണായകമാണ്.